Friday, November 14, 2008

ക്രിക്കറ്റ്‌ എന്ന കിറുക്ക്‌

ക്രിക്കറ്റ്‌ എന്ന കളിയെ വെറുക്കുന്ന ഒരു വ്യക്തിയാണ്‌ ഞാന്‍. മണിക്കൂറുകള്‍ നീളുന്ന കളിയാണിത്‌. കളി വിട്ട്‌ കാര്യത്തിലേക്ക്‌ കടക്കുന്ന കളി. മനുഷ്യന്റെ എത്ര വിലപ്പെട്ട സമയമാണ്‌ ഈ കളി നഷ്ടപ്പെടുത്തുന്നത്‌?

പണമുള്ളവന്‌ കളിക്കാം. കളി കാണാം. അവന്‌ വേറെ ഒന്നും ചിന്തിക്കാനില്ല. പക്ഷേ, ചില സാധുക്കളുണ്ട്‌ ഈ കളിക്ക്‌ പിന്നാലെ പായുന്നവരില്‍. ജോലിയെടുത്ത്‌ വൈകുന്നേരമാവുമ്പോഴേക്ക്‌ അന്നത്തേക്ക്‌ ജീവിക്കാനുള്ള വകയൊപ്പിക്കേണ്ടവര്‍. ഈ മരമണ്ടന്മാര്‍ കിട്ടുന്ന നേരം ടി.വി.ക്ക്‌ മുമ്പിലിരുന്ന്‌ ക്രിക്കറ്റും കണ്ട്‌ കാലിപ്പോക്കറ്റുമായി വീട്ടില്‍ തിരിച്ചെത്തുന്നു, അതും നട്ടപ്പാതിരക്ക്‌.

പഠനവും പരീക്ഷയും മാറ്റിവെച്ച്‌ ക്രിക്കറ്റ്‌ ഭ്രാന്ത്‌ പിടിപെട്ട വിദ്യാര്‍ത്ഥികളെയും നമുക്ക്‌ കാണാനാകുന്നു.

ഇവര്‍ക്കൊക്കെ എന്ന്‌ ബോധമുദിക്കും?

ചാനലുകാര്‍ക്കും കളിക്കാര്‍ക്കുമൊക്കെ പണക്കൊയ്‌ത്താണ്‌. ഈ കണ്ടിരിക്കുന്നവര്‍ക്കെന്ത്‌ കിട്ടാനാണ്‌?

ഫുട്‌ബോള്‍ സഹിക്കാം. കാരണം രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം. കളിയുടെ പരിധി വിടാത്ത കളി. ക്രിക്കറ്റോ?

ക്രിക്കറ്റ്‌ നിരോധിച്ചാല്‍ കുറേ സാധു മനുഷ്യര്‍ രക്ഷപ്പെടും. പക്ഷേ നടക്കില്ല. പലരുടെയും പോക്കറ്റിലേക്കുള്ള വരവ്‌ നിലയ്‌ക്കും.

5 comments:

മുക്കുവന്‍ said...

yep.. many said so. its money making for many :) at least we are winning now :) let them play!

വികടശിരോമണി said...

താങ്കൾ എഴുതിവെച്ചതു മുഴുവൻ കിറുക്കാണെന്നാണ് എന്റെ അഭിപ്രായം.
ഒരു കളിയോടും താങ്കൾക്ക് സ്നേഹമില്ലെന്ന് മനസ്സിലായി,ഫുഡ്ബോൾ ‘സഹിക്കാം’എന്ന പരാമർശത്തോടെ.
ക്രിക്കറ്റ് ഒരു കലയാണ്,,അതു തിരിച്ചറിയാൻ ബോധമില്ലെങ്കിൽ മിണ്ടാതെയിരിക്കുക.
കൂടുതലൊന്നും പറഞ്ഞിട്ട് കാര്യമില്ലാത്തതു കൊണ്ട് നിർത്തുന്നു.

chithrakaran ചിത്രകാരന്‍ said...

വഹാബിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.
ക്രിക്കെറ്റ് ഭ്രാന്താണ്, ഭക്തിയാണ്,ആരാധനയാണ്.
ഈ കളി നിരുത്സാഹപ്പെടുത്തിയാല്‍ മറ്റു കളികളും കായിക രംഗവും രക്ഷപ്പെടും... ഇന്ത്യയും.

vahab said...

പ്രിയ വികടശിരോമണി...
കേവലം ഭാഷാപ്രയോഗങ്ങളില്‍ പിടികൂടുന്നത്‌ ശരിയല്ല.
കാരണം ഞാനൊരു എഴുത്തുകാരനല്ല.
ഫുട്‌ബോള്‍ കളി പലപ്പോഴും ആസ്വദിക്കുന്ന ഒരു വ്യക്തിയാണ്‌ ഞാന്‍.

ക്രിക്കറ്റിലെ കലാ മൂല്യത്തെ ഞാന്‍ എതിര്‍ത്തിട്ടില്ല.
പാവപ്പെട്ട പലരെയും കൂടുതല്‍ പാപ്പരാക്കുന്ന 'സമയം കൊല്ലല്‍' വശത്തെയാണ്‌ ഞാന്‍ എതിര്‍ത്തത്‌.

മനുഷ്യന്റെ ജീവിതം തകര്‍ക്കുന്ന കല കലയല്ല, കൊലയാണ്‌.
എന്റെ വീക്ഷണത്തിലെ മാനുഷികവശം കാണുവാന്‍ താങ്കള്‍ തയ്യാറാകുമെന്നു വിശ്വസിക്കുന്നു.

Anonymous said...

adyam cricket, pinne football, pinne bakki ella kalikalum nirthalakkanam... :)