Friday, November 28, 2008

പുസ്‌തകങ്ങളുടെ പൊള്ളുന്ന വില

പുസ്‌തകങ്ങളുടെ വന്‍വില കാരണം സാധാരണക്കാരന്‌ ഇന്ന്‌ പുസ്‌തകങ്ങള്‍ അപ്രാപ്യമായിക്കൊണ്ടിരിക്കുകയാണ്‌. ഡി.സി. ബുക്‌സ്‌, പെന്‍ ബുക്‌സ്‌ തുടങ്ങിയ മുന്‍നിര പ്രസാധകര്‍ വിലയുടെ കാര്യത്തിലും മുന്‍പന്തിയിലാണ്‌. ഇവരുടെ ചില പുസ്‌തകങ്ങളുടെ ഫോട്ടോസ്റ്റാറ്റ്‌ കോപ്പിയെടുത്താല്‍ പോലും പുസ്‌തകങ്ങള്‍ വിലകൊടുത്തുവാങ്ങുന്നയത്ര ചെലവുവരുന്നില്ല! ഡി.സി. ബുക്‌സിന്റെ ലോകരാഷ്‌ട്രങ്ങള്‍ എന്ന പുസ്‌തകത്തിന്റെ മുഖവില 2500 രൂപയാണ്‌. ഈ പുസ്‌തകം പ്രീ-പബ്ലിക്കേഷനില്‍ നല്‍കുന്നത്‌ 1500 രൂപക്കും. ആയിരം രൂപയുടെ വ്യത്യാസം. അങ്ങിനെയാണെങ്കില്‍ പ്രസാധകരുടെ ലാഭം എത്രയാണ്‌? മാത്രവുമല്ല, പ്രീപബ്ലിക്കേഷനില്‍ വാങ്ങാന്‍ കഴിയാത്തവര്‍ ഈ പുസ്‌തകം ആയിരം രൂപ കൂടുതല്‍ നല്‍കി പിന്നീട്‌ വാങ്ങണം. പ്രീ-പബ്ലിക്കേഷനില്‍ വാങ്ങാത്തവര്‍ പിന്നീട്‌ പുസ്‌തകം വാങ്ങേണ്ടതില്ല, വാങ്ങുന്നുണ്ടെങ്കില്‍ തന്നെ അവരെ അമിതമായി ചൂഷണം ചെയ്യണം എന്ന വാശികൂടി ഇതിലടങ്ങിയിട്ടുണ്ടെന്നു തോന്നിപ്പോകുന്നു.

സി.ഡി., ഇന്റര്‍നെറ്റ്‌, ഇ.ബുക്ക്‌, തുടങ്ങിയ ഇലക്‌ട്രോണിക്‌ മാധ്യമങ്ങളുടെ കടന്നുകയറ്റം നടന്നുകൊണ്ടിരിക്കുന്ന വായനാലോകത്ത്‌ പുസ്‌തകങ്ങളുടെ പൊള്ളുന്ന വില കൂടിയാവുമ്പോള്‍ പുസ്‌തകപ്രസാധന മേഖല അപ്പാടെ അസ്‌തമിക്കുകയാവും ഫലം. ഇക്കാര്യം മനസ്സിലാക്കുവാന്‍ പ്രസാധകര്‍ തയ്യാറാകണമെന്നപേക്ഷിക്കുന്നു.

NB: ഞാന്‍ ഒരു ഡി.സി. ബുക്‌സ്‌ വിരോധിയല്ല, മറിച്ച്‌ അവരുടെ സ്ഥിരം കസ്‌റ്റമര്‍ കൂടിയാണ്‌. ഡി.സി. ബുക്‌സിന്റെ വി.ഐ.പി. ഗോള്‍ഡ്‌ അംഗത്വമുണ്ട്‌. പച്ചക്കുതിര മാസികയുടെ വരിക്കാരനുമാണ്‌.

4 comments:

chithrakaran ചിത്രകാരന്‍ said...

സത്യങ്ങളും പ്രതിഷേധവും ഇങ്ങനെ അറിയിക്കുക. പരിഹാരമിലെങ്കില്‍ കോപ്പിചെയ്യുക തന്നെവേണം.

vahab said...

പ്രിയപ്പെട്ട എന്റെ ബ്ലോഗ്‌ ഗുരു ചിത്രകാരന്‍...
പിന്തുണ നല്‍കിയതിനു നന്ദി...

ജന്മസുകൃതം said...

വഹാബ്‌,
ഇന്നത്തെ പുസ്തകങ്ങളുടെ ലോകം
ചില വന്‍ശക്തികളുടെ നീരാളിക്കൈകളില്‍ ഒതുങ്ങിയിരിക്കുന്നു എന്ന സത്യം തുറന്നു കാണിച്ചതില്‍
അഭിനന്ദനം.
കഴിവുണ്ടെങ്കിലും പരിഗണിക്കപ്പെടാതെ പോകുന്ന സാധാരണക്കാരുടെ ഒരു പ്രതിനിധിയായിരുന്നു ഞാനും.ചില ദുരനുഭവങ്ങള്‍ എനിക്ക്‌ ഒരു പുതിയ പബ്ലിക്കേഷന്‍ തുടങ്ങാന്‍ പ്രേരണയായി.
മറ്റു പ്രസാധകരില്‍ നിന്നും എനിക്കു എന്തു കിട്ടണമെന്നു ഞാന്‍ ആഗ്രഹിച്ചുവോ,അത്‌ എന്നെ വിശ്വസിക്കുന്നവര്‍ക്കു വേണ്ടി ചെയ്തുകൊടുക്കുക എന്ന ലക്ഷ്യമാണ്‌ ഇതിനുള്ളത്‌.
സഹകരണവും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ,

paarppidam said...

വാസ്തവം തന്നെ. വൻ വിലയാണീടാക്കുന്നത്.