Tuesday, February 3, 2009

ഒരു കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിത്തെറ്റ്‌






യൂണിവേഴ്‌സിറ്റിയുടേതൊക്കെ ആവുമ്പോള്‍, കാര്യങ്ങള്‍ വിവരമുള്ളവര്‍ കൈകാര്യം ചെയ്യുമെന്നാണ്‌ വെപ്പ്‌. എന്നാല്‍ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ നോക്കൂ... Colleges എന്നതിനു പകരം Collages എന്നു കൊടുത്തിരിക്കുന്നു.....! പതിനായിരക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ ദിനേനയെന്നോണം കയറിയിറങ്ങുന്ന ഒരു സൈറ്റാണിതെന്നോര്‍ക്കുക..!

4 comments:

പകല്‍കിനാവന്‍ | daYdreaMer said...

പതിനായിരക്കണക്കിന്‌ ആള്‍ക്കാര്‍ വരുന്നതു കൊണ്ടാ നേരെ ഉടുക്കാത്തത്... ഒരാള്‍ മാത്രമായിരുന്നെങ്കില്‍ നന്നായി ഉടുത്തു നില്‍ക്കുമായിരുന്നു... (സാരി ) ...!!
കഷ്ടം...!!

ശ്രീക്കുട്ടന്‍ | Sreekuttan said...

കൊളാഷ് എന്ന വാക്കുതന്നെയാ അവിടെ വേണ്ടത്..
പ്രത്യേകിച്ചും ഒരു യൂണിവേഴ്സിറ്റി ഒക്കെ ആകുമ്പോള്‍..!!

നാട്ടുകാരന്‍ said...

ഇത്രയും എങ്കിലും ഉണ്ടല്ലോ .....ഭാഗ്യം!

അപ്പൂട്ടൻ said...

പോട്ടെ ക്ഷമി, സൈറ്റ് യൂണിവേഴ്സിറ്റി ഉണ്ടാക്കിയതല്ലല്ലോ. വല്ല ഐടി കന്പനിയും ചെയ്തതാവും. ടെസ്റ്റിങ്ങ് ശരിയല്ല, അതാ പ്രശ്നം.
എന്നാലും ഇതു പബ്ലിഷ് ചെയ്യുന്നതിനുമുന്‍പ് യൂണിവേഴ്സിറ്റിയിലെ ആരും കണ്ടില്ലെന്നതാണ് അദ്ഭുതം.

ഓഫ്.
ഞാനൊരിക്കല്‍ ഒരു നേഴ്സറി സ്കൂളിന്റെ ബോര്‍ഡ് കണ്ടിട്ടുണ്ട്. Little Feat (കുഞ്ഞിക്കാല്‍ എന്നാണു ഉദ്ദേശ്യം) എന്നാണു പേര്. ഈ എഴുതിയതിന്റെ അര്‍ത്ഥം എന്തെന്ന് പോലും അറിയാത്ത അധികാരികള്‍ ഉള്ള സ്കൂളിലേക്ക് ഞാന്‍ എന്റെ മകനെ ഇംഗ്ലീഷ് പഠിക്കാന്‍ വിട്ടാല്‍ എന്താ അവസ്ഥ.