Wednesday, June 3, 2009

ഒരു ഗള്‍ഫ്‌ നൊമ്പരം

സഹോദരിമാരുടെ വിവാഹ സ്വപ്‌നങ്ങള്‍ സാക്ഷാത്‌ക്കരിക്കുന്നതിനുവേണ്ടിയാണ്‌ എന്റെ സുഹൃത്തിന്റെ സുഹൃത്ത്‌ ഗള്‍ഫിലേക്ക്‌ കയറിയത്‌. നാട്ടിലായിരുന്നപ്പോള്‍ ഒരിക്കല്‍ ഞാനും അദ്ദേഹവുമായി സംസാരിച്ചിരുന്നു.
വിസക്ക്‌ പൈസയൊന്നുമില്ല. യു.എ.ഇ.യിലാണ്‌ ജോലി. അവിടെ ചെന്നു പണിയെടുത്തു മാസം തികഞ്ഞപ്പോള്‍ കിട്ടിയത്‌ പതിനയ്യായിരം ഇന്ത്യന്‍ രൂപ. വിസക്ക്‌ പൈസ കൊടുക്കാത്തതിനാല്‍ ആ വിഹിതത്തിലേക്ക്‌ മാസത്തില്‍ 3000 രൂപ കൊടുക്കണം. ഭക്ഷണം, താമസം, മറ്റുള്ളവ... ഈ ഇനത്തില്‍ മാസച്ചെലവ്‌ 9000 രൂപ. ബാക്കി 3000 രൂപ.
ഇങ്ങനെയാണെങ്കില്‍ നാട്ടില്‍തന്നെ നിന്നാല്‍ പോരേ? വേദന കടിച്ചിറക്കി അദ്ദേഹം ചിന്തിക്കുന്നു. പൂവണിയാത്ത സ്വപ്‌നങ്ങളുമായി...

15 comments:

Typist | എഴുത്തുകാരി said...

ഞാനാദ്യം എത്തിയല്ലോ. ഈ സുഹൃത്തിനേപ്പോലെ എത്രയോ പേര്‍. നമുക്കറിയാവുന്നവരാണെങ്കില്, കൂടുതല്‍‍ സങ്കടം തോന്നുന്നുവെന്നു മാത്രം.‍

കണ്ണനുണ്ണി said...

ഒരുപാട് പേരുണ്ടാവും അങ്ങനെ..സഹതപിക്കാന്‍ മാത്രം കഴിയും നമുക്ക്

ഹരീഷ് തൊടുപുഴ said...

അദ്ദേഹത്തേപ്പോലെ എത്രയോ ആള്‍ക്കാര്‍ നൊമ്പരങ്ങളടക്കി ഗള്‍ഫില്‍ പാര്‍ക്കുന്നുണ്ടാകും അല്ലേ..

അതു വച്ചു നോക്കുമ്പോള്‍ നമ്മള്‍ നാട്ടില്‍ വസിക്കുന്നവര്‍ എത്രയോ ഭാഗ്യവാന്മാര്‍..

അനില്‍@ബ്ലോഗ് // anil said...

വഹാബെ,
ഇതൊറ്റപ്പെട്ട സംഭവമല്ല.
അതിമോഹം കൊണ്ടല്ല ഇവരൊന്നും ഗള്‍ഫില്‍ പോകുന്നത്. ജീവിതം എങ്ങിനെയെങ്കിലും കരക്കടുപ്പിക്കാമെന്ന മോഹം മാത്രം. ചിലരാവട്ടെ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഗള്‍ഫില്‍ പോകുന്നു, അവിടുത്തെ കഷ്ടപ്പാടുകള്‍ കണ്ടില്ലെന്നു നടിച്ച് ഗള്‍ഫുകാരന്റ് ബന്ധുക്കളായി നടക്കുന്നു.

നാട്ടുകാരന്‍ said...

നമ്മുടെ നാട്ടില്‍ വെള്ള കോളര്‍ ജോലി വേണം എന്ന് വെക്കാതെ ജോലി ചെയ്യാന്‍ തയ്യാറായാല്‍ ദിവസം മുന്നൂറു രൂപയെങ്കിലും കിട്ടും എന്ന് ആ സുഹൃത്ത്തിനോടോന്നു പറയാമായിരുന്നില്ലേ ? നാട്ടില്‍ പണി ചെയ്യാന്‍ ആളില്ലഞ്ഞിട്ടു ബീഹാറില്‍ നിന്നൊക്കെയാണ് വരുന്നത്. മലയാളിക്കു ബുദ്ധിയുണ്ടെന്ന് ആരാണ് പറഞ്ഞത്. അവന്‍ ഗള്‍ഫില്‍ അമ്പതു ഡിഗ്രി ചൂടില്‍ അടിമയെപ്പോലെ പണിയെടുകും. എന്നാല്‍ ഇവിടെയോ?

പാവത്താൻ said...

:-(

ഹന്‍ല്ലലത്ത് Hanllalath said...

നമ്മളിതൊന്നുമാറിയാതെ നമ്മിലേക്കെത്ര ചുരുങ്ങാന്‍ പറ്റു്മെന്നോര്‍ത്ത് എത്ര സങ്കുചിതമായാണ് നമ്മുക്ക് ജീവിക്കാന്‍ കഴിയുക എന്ന് അന്വേഷിച്ചു കൊണ്ടിരിക്കുന്നു...

Unknown said...

മനം മടുത്തു തുടങ്ങിയിട്ടും പ്രവാസിയെ കടലിനക്കരെ തന്നെ പിടിച്ചു നിര്‍ത്തുന്നത് റിയാലിന്റെ കിലുക്കം... അതവനു കേള്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ .... വിധി അല്ലാതെന്തു പറയാന്‍ !

OAB/ഒഎബി said...

ഇങ്ങനെ വെറും എട്ടായിരം രൂപക്ക് പണിയെടുക്കുന്നവറ് എന്റെ കൂടെയുണ്ട്. അവരൊരു ദിവസം എടുക്കുന്ന പണി നാട്ടിലായിരുന്നെങ്കിൽ എട്ടിന്റെ ഇപ്പുറത്ത് ഒരു ഒന്നും കൂടെ (അതെ ദിവസം അറനൂറ്)
ചേറ്ത്ത് കിട്ടുമായിരുന്നു.
പക്ഷേ മലയാളിയെന്ന “ബകറ” കൾ ഇവിടെ പേറിക്കൊണ്ടിരിക്കുന്നു.

വേറെ ഒന്നുണ്ട്.
മരണം, ആശുപത്രി, കല്ല്യാണം ഇത് പോലുള്ള നിറ്ബന്ധാവസ്തക്ക് മാത്രമല്ല ബന്ധിനും, സിനിമക്കും, ക്രിക്കറ്റിനും എന്തിനുമേതിനും ഒഴിവെടുക്കുന്ന മലയാളിക്ക് നാട്ടിലെത്ര കിട്ടിയാലും ഗൾഫിലെപ്പോലെ ഒരുക്കൂട്ടി നാല് മുക്കാല് ഉണ്ടാക്കാൻ കഴിയില്ല. അത് കൊണ്ടാൺ ഗൾഫ്കാരൻ ബൂമറാങ്ങ് പോലാവുന്നതും.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

കേട്ടപ്പോള്‍ മനസ്സില്‍ നൊമ്പരം.എന്ത് ചെയ്യാം.സഹതപിക്കാനല്ലേ കഴിയുകയുള്ളു.
വെള്ളായണി വിജയന്‍

ശ്രീ said...

ഇങ്ങനെയായാലും പിടിച്ചു നില്‍ക്കാതെ എന്തു ചെയ്യാന്‍ അല്ലേ?

shajkumar said...

ഇങ്ങനെയാണെങ്കില്‍ നാട്ടില്‍തന്നെ നിന്നാല്‍ പോരേ?

പുഴയോരം said...

..ഇതൊരു നഗ്ന സത്യം...കാലങളായി തുടര്‍ന്നു വരുന്ന ദുരന്തം.വഹാബ് ഞാന്‍ ഒരു പുതിയ ബ്ലോഗര്‍ ആണു.manchuthulli.blogspot.com,yoonusibrahim@gmail.com,എന്നെ ബൂലോഗത്തിനു പരിചയപ്പെടുതുക.

Phayas AbdulRahman said...

സത്യം, സത്യം, സത്യം മാത്രം....!!!

Bindhu Unny said...

നാട്ടില്‍ നിന്നാല്‍ പോരേ?