ബീച്ചില്‍ പോകാന്‍ പ്ലാന്‍ ചെയ്തവര്‍. അതുപോലെ മറ്റു യാത്രകള്‍ പ്ലാന്‍ ചെയ്തവര്‍....! കുടുംബത്തിലോ സുഹൃത്തിന്റെയോ കല്യാണത്തിന് പോകുന്നതാലോചിക്കുമ്പോഴുള്ള സന്തോഷം.... ഇതൊക്കെ ശനിയാഴ്ചയുടെ പ്രത്യേകതയാണ്.
ചിലപ്പോള്‍ കുടുംബത്തോടൊപ്പം കളിച്ചും ചിരിച്ചും വീട്ടില്കൂടാനുള്ള അവസരവുമാകാറുണ്ട് ഞായറാഴ്ച.
മിക്കവാറും എല്ലാ ഞായറാഴ്ചകളിലും ബീച്ചില്‍ പോകുന്നവര്‍ ഇപ്പോള്‍ ഇപ്പോള്‍ കൂടിവരികയാണെന്നു തോന്നുന്നു. കോഴിക്കോട് ബീച്ചില്‍ ഞായറാഴ്ച വൈകുന്നേരം പോയാലിതറിയാം. തിരക്ക് ദിനംപ്രതി ഏറിവരികയാണ്.
ഞായറാഴ്ച രാത്രി അല്‍പ്പം കടുത്തതാണ്. നഷ്ടമായ ഒരൊഴിവുദിനത്തിന്റെയും, മുന്നില്‍ വന്നുനില്ക്കുന്ന, തിരക്കുകളുടെ ദിനമായ തിങ്കളാഴ്ചയുടെയും കനത്ത മുഖം...!
3 comments:
ഇവിടെ ഞമ്മളുക്ക് വ്യാഴാഴ്ചയാ ഈ സുഖം... വെള്ളി അവധി....!!
എനിക്കെല്ലാ ദിവസവും ഞായറാഴ്ചയാ...
എന്നാലും ശനിയാഴ്ച വൈകുന്നേരമാകുമ്പോഴേക്കും ജോലിഭാരമെല്ലാം ഇറക്കി വച്ച്, സുഖമായി ഒന്നു നീണ്ടുനിവര്‍ന്ന് കിടക്കണ ആ സുഖം ബാക്കിയൊരു ദിവസവും കിട്ടില്ല...
ഞായറാഴ്ച ഉച്ചവരെ കിടന്നുറങ്ങുന്നവര്‍.. അതില്‍ വരും..
Post a Comment