Monday, March 16, 2009

ഇന്റര്‍നെറ്റിലെ മലയാളം ടി.വി.-ഒരു സംശയം

പ്രിയപ്പെട്ട ബൂലോകരെ,
ഒരു സംശയം. ഇന്റര്‍നെറ്റില്‍ ലഭ്യമായ മലയാളം ടി.വി. ചാനലുകള്‍ ഏതൊക്കെയാണ്‌? ഇന്ത്യാവിഷനും മനോരമന്യൂസും മാത്രമാണ്‌ ഇപ്പോള്‍ ലഭ്യമാവുന്നതെന്നുതോന്നുന്നു. ഇവതന്നെ പൂര്‍ണ്ണമായും ലഭ്യവുമല്ല. മറ്റേതെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കുവാനപേക്ഷ. 

3 comments:

മനസറിയാതെ said...

http://www.jumptv.com/en/channel/WeTV/ ഈ ലിങ്കില്‍ പോയി റെജിസ്റ്റെര്‍ ചെയ്താല്‍ കൈരളി വീ സൌജന്യമായി കാണാം . സൌജന്യമായും കാശുമുടക്കിയാലും കിട്ടുന്ന മറ്റു മലയാള ചാനലുകളുടെ വിവരം ആ ലിങ്കില്‍ തന്നെ ലഭിക്കും .http://www.indiavisionnewslive.com/ ഇന്ത്യാവിഷന്‍ ലൈവായി ലഭിച്ചിരുന്നു വയറസ് പ്രശ്നത്തിനു ശേഷം ഇപ്പോള്‍ കാണാന്‍ പറ്റുന്നില്ല (ഇനി ആര്‍ക്കെങ്കിലും ലഭിക്കുന്നുണ്ടോ എന്നറിയില്ല) .മനോരമ ക്ലിപ്പിങ് മാത്രമേ കാണാന്‍ പറ്റൂ .

vahab said...

മനസറിയാതെ,
നന്ദി...!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

windowstream.com ഇല്‍ സബ്സ്ക്രൈബ് ചെയ്താല്‍ ഏഷ്യാനെറ്റ്, സൂര്യ, കൈരളി, ജീവന്‍ , അമൃത, ഇന്ത്യാവിഷന്‍ , സീ എന്‍ എന്‍ , ഏഷ്യാ‍നെറ്റ് + , ഏഷ്യാനെറ്റ് ന്യൂസ് എന്നിവയെല്ലാം കിട്ടും.

ഇത് പ്രവാസി നാടുകളില്‍ മാത്രാണോ എന്ന് നോക്കണം ട്ടോ..