Sunday, May 4, 2008

ബ്ലോഗ്‌ അക്കാദമി സമീപനം

കേരള ബ്ലോഗ്‌ അക്കാദമി 2008 ഏപ്രില്‍ 27 ഞായറാഴ്‌ച കോഴിക്കോടുവെച്ച്‌ നടത്തിയ ബ്ലോഗ്‌ ശില്‍പശാലയില്‍ ഞാന്‍ പങ്കെടുത്തു. സംഘാടകരും ക്ലാസുകളെടുത്തവരും കാണിച്ച സൗഹൃദസ്വഭാവം എന്നെ ആകര്‍ഷിച്ചു. മറ്റുള്ളവരെ സഹായിക്കാനുള്ള അതിയായ താത്‌പര്യം സംഘാടകരില്‍ എല്ലാവരിലും കണ്ടു. വളരെ പോസിറ്റീവായ ഒരു മൈന്റാണിത്‌. ഇന്റര്‍നെറ്റില്‍ ഇത്തരം പരസഹായ മനോഭാവങ്ങള്‍ പലപ്പോഴും കാണാം. സാധാരണ പരിപാടികളിലെന്നപോലെയുള്ള, വേദിയിലുള്ളവരും സദസ്സിലുള്ളവരും തമ്മിലുള്ള വേര്‍തിരിവ്‌ ഇവിടെ കണ്ടില്ല. സ്‌റ്റേജില്‍ കസേരയില്ലായിരുന്നു. സ്‌റ്റേജില്‍ കയറിയിരുന്ന്‌ മെയിനാവാന്‍ ആരും ശ്രമിച്ചതായി കണ്ടില്ല.

2 comments:

വി. കെ ആദര്‍ശ് said...

good. and all the best

Blog Academy said...

ഈ തിരിച്ചറിവിനും,നന്മക്കും ആശംസകളറിയിക്കുന്നു വഹാബ്. ബ്ലോഗിലേക്ക് കൂടുതല്‍ ആളുകളെ സ്വാഗതം ചെയ്തുകൊണ്ട് താങ്കളും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുക.
ബ്ലോഗ് അക്കാദമി സമീപനം എന്ന് ബ്ലോഗ് ഹെഡിംഗ് കൊടുത്തത് പരിചയക്കുറവുകൊണ്ടായിരിക്കുമെന്ന് കരുതുന്നു.
വഹാബിന്റെ ബ്ലൊഗെന്ന നിലയിലുള്ള ഒരു പേരായിരിക്കും ഉചിതം.പോസ്റ്റിന്റെ ടൈറ്റിലായി ബ്ലോഗ് അക്കാദമി സമീപനം എന്നു കൊടുത്താല്‍ താങ്കള്‍ ഉദ്ദേശിച്ചത് ഭംഗിയായി പ്രകടമാക്കാം.
സസ്നേഹം.