Tuesday, July 15, 2008

മലപ്പുറം ശില്‍പ്പശാലയും മാധ്യമങ്ങളും

കേരള ബ്ലോഗ്‌ അക്കാദമി 2008 ജൂലൈ 13-ന്‌ സംഘടിപ്പിച്ച മലപ്പുറം
ബ്ലോഗ്‌ ശില്‍പ്പശാലയുടെ റിപ്പോര്‍ട്ടുകള്‍ പത്രങ്ങള്‍ വളരെ
പ്രാധാന്യത്തോടെയാണ്‌ പ്രസിദ്ധീകരിച്ചത്‌. മൂന്ന്‌ ഘട്ടങ്ങളിലായാണ്‌
പത്രങ്ങളില്‍ വാര്‍ത്ത വന്നത്‌- 1) റിപ്പോര്‍ട്ടുകള്‍ ആദ്യമായി
പത്രഓഫീസുകളിലെത്തിച്ചപ്പോള്‍ 2) പത്രസമ്മേളനത്തിനു ശേഷം
3) പരിപാടി കഴിഞ്ഞതിനു ശേഷം. ഈ മൂന്നു ഘട്ടങ്ങളിലും
റിപ്പോര്‍ട്ടുകള്‍ നല്‍കാതെ മാറി നിന്നത്‌ ഒരു പത്രം മാത്രം- മാധ്യമം.
മാധ്യമം മാത്രം വായിക്കുന്ന നിര്‍ഭാഗ്യവാന്മാര്‍ വല്ലവരുമുണ്ടെങ്കില്‍
അവര്‍ക്ക്‌ ഞങ്ങളുടെ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു.
ബ്ലോഗ്‌ ശില്‍പ്പശാല ഒരു വന്‍വിജയമാക്കിയ കേരള ബ്ലോഗ്‌
അക്കാദമിയുടെ അണിയറ ശില്‍പ്പികള്‍, ബ്ലോഗാര്‍ത്ഥികള്‍,
പ്രമുഖ ബ്ലോഗര്‍മാര്‍, പത്രമാധ്യമങ്ങള്‍ എന്നിവക്കെല്ലാം
ഹൃദയപൂര്‍വ്വം കൃതഞ്‌ജത അറിയിക്കട്ടെ.

4 comments:

chithrakaran ചിത്രകാരന്‍ said...

വഹാബിന്റെ നന്മ നിറഞ്ഞ മനസ്സ്.

Kaithamullu said...

സാരല്യാ, വഹാബ്.
ചൂടാ‍വാതെ.
-അവരും വരാതിരിക്കില്ല, പിന്നീട്!

siva // ശിവ said...

എന്നെ ഓര്‍ക്കുന്നൊ വഹാബ്...ഞാനും അവിടെയുണ്ടായിരുന്നു...

തോന്ന്യാസി said...

വഹാബ് ഭായ്,

ആ പത്രങ്ങളുടെ പേജുകള്‍ സ്കാന്‍ ചെയ്ത് പോസ്റ്റാക്കിയിടൂ.........