Wednesday, February 11, 2009

പോലീസും പണക്കാരും മാധ്യമങ്ങളും ചേര്‍ന്ന്‌ ഒരു സ്‌ത്രീയുടെ ജീവിതം നശിപ്പിക്കുന്നത്‌ എങ്ങനെ?







കൊച്ചി സ്വേദിശിനി റഷീദ എന്ന സ്‌ത്രീയുടെ ഒരു ദുരനുഭവം ഈ ലക്കം (2009 ഫെബ്രുവരി) പച്ചക്കുതിര മാസികയില്‍ ചര്‍ച്ച ചെയ്യുന്നു. ഷിജു വട്ടോളിയാണ്‌ ലേഖനവും അഭിമുഖവും തയ്യാറാക്കിയത്‌.

പോലീസും പണക്കാരും മാധ്യമങ്ങളും ചേര്‍ന്ന്‌ ഒരു സ്‌ത്രീയുടെ ജീവിതം നശിപ്പിക്കുന്നത്‌ എങ്ങനെയെന്ന്‌ റിപ്പോര്‍ട്ടില്‍ വരച്ചുകാട്ടുന്നു.

റഷീദ കൊച്ചി സ്വദേശിയാണ്‌. ഭര്‍ത്താവ്‌ മരണപ്പെട്ടു. വീട്ടിലുള്ളത്‌ മകനും, രോഗിയായ ഉമ്മയും. നിത്യവൃത്തിക്കായി റഷീദ ഒരു സമ്പന്നന്റെ വീട്ടില്‍ ജോലിക്കു പോകുന്നു.
മറ്റു സ്‌ത്രീകള്‍ വീട്ടിലില്ലാത്ത ഒരു ദിവസം, ഗൃഹനാഥന്‍ റഷീദയെ കയറിപ്പിടിക്കാനൊരുങ്ങുന്നു. ദേഷ്യപ്പെട്ട അവര്‍ ചെരിപ്പൂരി മുതലാളിയെ അടിക്കുന്നു. അവരവിടെനിന്നും ഇറങ്ങിപ്പോന്നു. 
പക മനസ്സില്‍ വെച്ച മുതലാളി, തന്റെ വീട്ടില്‍നിന്നും റഷീദ കുറേ സ്വര്‍ണ്ണം മോഷണം നടത്തിയിട്ടുണ്ടെന്ന്‌ , പോലീസിനെ സ്വാധീനിച്ച്‌ വ്യാജകേസുമായി രംഗത്ത്‌. 
പോലീസ്‌ റഷീദയെ വിളിപ്പിച്ച്‌ ബുദ്ധിമുട്ടിച്ച്‌ ചോദ്യം ചെയ്യുകയും, വ്യാജകേസ്‌ ഫയല്‍ ചെയ്യുകയും ചെയ്യുന്നു. പത്രങ്ങളില്‍ വന്‍കവറേജോടെ വാര്‍ത്ത വന്നതോടെ അവര്‍ക്ക്‌ മാനം നഷ്ടപ്പെട്ടു. ഏറ്റവും പ്രചാരമുള്ള പത്രത്തില്‍ റിപ്പോര്‍ട്ട്‌: "കവര്‍ച്ച: വേലക്കാരിയും സഹായിയും അറസ്‌റ്റില്‍". സമൂഹത്തില്‍ നിന്നും പലരീതിയില്‍ ഒറ്റപ്പെടുത്തലുകള്‍. 9-ാം ക്ലാസില്‍ പഠിച്ചിരുന്ന മകന്‌ പഠനം നിര്‍ത്തേണ്ടിവന്നു. വിഷയം, ദേശീയ ഗാര്‍ഹിക തൊഴിലാളി സംഘടനയുടെ ശ്രദ്ധയില്‍പ്പെടുകയും അവരിടപെടുകയും ചെയ്‌തതോടെയാണ്‌ അല്‍പമെങ്കിലും ആശ്വാസമായത്‌.
എന്നാല്‍ റഷീദ നിരപരാധിയാണെന്ന കോടതിവിധി വന്നതിനു ശേഷം അവര്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വേണ്ടവിധത്തില്‍ പ്രസിദ്ധീകരിക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക്‌ കഴിഞ്ഞില്ല. "പോലീസിനെതിരെ പരാതിയുമായി ഫോര്‍ട്ട്‌ കൊച്ചി സ്വദേശിയായ സ്‌ത്രീ" എന്ന രീതിയില്‍ വാര്‍ത്തയെ അവര്‍ ഒതുക്കി. വ്യക്തമായ കോടതിവിധിയുടെ പകര്‍പ്പുകളുടെ ആധികാരികതയോടെ വിവരിക്കപ്പെട്ട ഒരു നിരാലംബയായ സ്‌ത്രീയുടെ ദുരനുഭവം വെളിച്ചത്തുകൊണ്ടുവരാന്‍ മാധ്യമപ്രവര്‍ത്തകര്‍ താല്‍പര്യം കാണിച്ചില്ല എന്നതാണ്‌ ഇതില്‍ ഏറെ ഞെട്ടലുണ്ടാക്കുന്നത്‌.

ഒരു കാര്യം സൂചിപ്പിക്കട്ടെ: പച്ചക്കുതിര ശബ്ദമില്ലാത്തവന്റെ ശബ്ദമാണ്‌. നീതിയോട്‌ താല്‍പര്യമുള്ളവര്‍ ഇത്തരം പത്ര-പ്രസിദ്ധീകരണങ്ങളെ പിന്തുണക്കേണ്ടതുണ്ട്‌.

6 comments:

പകല്‍കിനാവന്‍ | daYdreaMer said...

നിരാലംബയായ സ്‌ത്രീയുടെ ദുരനുഭവം വെളിച്ചത്തുകൊണ്ടുവരാന്‍ മാധ്യമപ്രവര്‍ത്തകര്‍ താല്‍പര്യം കാണിച്ചില്ല എന്നതാണ്‌ ഇതില്‍ ഏറെ ഞെട്ടലുണ്ടാക്കുന്നത്‌.

ഈ ശ്രമങ്ങള്‍ക്ക് ആശംസകള്‍...!

Rejeesh Sanathanan said...

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടാതിരിക്കട്ടെ.........

നാട്ടുകാരന്‍ said...

ഈ റിപ്പോര്‍ട്ട് അഭിനന്ദനാര്‍ഹം തന്നെ ......
ഞാനും വായിച്ചിരുന്നു ആദ്യത്തെ വാര്ത്ത. പിന്നീടൊന്നും കണ്ടില്ല.
നമ്മുടെ ചുറ്റും നോക്കിയാല്‍ ജനാധിപത്യത്തിന്റെ ഈ നേടുംതൂണ്‍ തകര്‍ത്ത അനേകം ജീവിതങ്ങളെ കാണാന്‍ സാധിക്കും ...
നമ്പി നാരായണനെ (ചാരക്കേസ് ഫെയിം) ഓര്ക്കുക.
ഇതിനെതിരെ സമൂഹം ഉണരണം.... പത്രക്കാരായാല്‍ എന്തും എഴുതി ആരുടേയും ജീവിതം തോലക്കാം എന്നാണ് വിചാരം.
ഇതാണ് ഉത്തരവാദിത്വമില്ലാത്ത പത്ര പ്രവര്‍ത്തനം ... പത്രധര്‍മം എന്നത് വല്ലവന്റെയും പാര്‍ടിക്ക് പോയി മൂക്കറ്റം കുടിച്ചു തിന്നു മദിചതിനു ശേഷം അവനനുകൂലമായിട്ടുഎഴുതുകെന്നതാണല്ലോ....

Thaikaden said...

Kaashullavante vizhuppu thediyaanu mikka pathrakkarum pokunnathu.

Iniyum ezhuthuka.

മുക്കുവന്‍ said...

now we read both sides story. how do we make sure who is right? there are many cases were the servents loot the home. I guess here may be other way. with a kid studying in school, she cant loot a house!

vahab said...

പകല്‍ക്കിനാവന്‍, മാറുന്ന മലയാളി, നാട്ടുകാരന്‍, തൈക്കാടന്‍.... നീതിനിഷേധത്തിനെതിരെയുള്ള പ്രതികരണത്തിന്‌ നിങ്ങളുടെയൊക്കെ പിന്തുണയ്‌ക്ക്‌ ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.


പ്രിയപ്പെട്ട മുക്കുവന്‍....
രണ്ടുകൂട്ടര്‍ അവകാശവാദങ്ങളുമായി വരുമ്പോള്‍ ആരുടേതാണു ശരിയെന്ന്‌ നമ്മള്‍ ശങ്കിക്കും. ശരിയാണ്‌. വീട്ടുജോലിക്കാര്‍ പലയിടത്തും മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌ എന്നതും സത്യംതന്നെ.

എന്നാല്‍ ഞാനിവിടെ ചര്‍ച്ച ചെയ്‌ത സ്‌ത്രീയുടെ കാര്യത്തില്‍ അതല്ല സ്ഥിതി.

1) ഇവിടെ നിയമപരമായ തര്‍ക്കം സമ്പന്നനായ ഒരു വ്യക്തിയും ഒരു പാവപ്പെട്ട സ്‌ത്രീയും തമ്മിലാണ്‌. പണം കൊണ്ട്‌ സ്വാധീനിക്കാവുന്ന പോലീസ്‌ സംവിധാനങ്ങളുള്ള നമ്മുടെ നാട്ടില്‍, ഈ കേസില്‍ അന്തിമമായ കോടതിവിധി പാവപ്പെട്ട സ്‌ത്രീക്കനുകൂലമാണ്‌.

2) തൊണ്ടിമുതലുകള്‍ പിടിക്കപ്പെടുകയോ മറ്റോ(നിക്ഷേപങ്ങള്‍ കാണപ്പെടുക, സമ്പന്നതയുടെ ലക്ഷണങ്ങള്‍ കാണുക തുടങ്ങിയവ) ഈ വിഷയത്തിലുണ്ടായിട്ടില്ല.

3) സമൂഹത്തിലെ പലരും, പോലീസിന്റെ അനീതിയില്‍ സാക്ഷിയാണ്‌. മാസികയിലെ ലേഖനം പൂര്‍ണ്ണമായും വായിക്കുമ്പോള്‍ താങ്കള്‍ക്കത്‌ മനസ്സിലാകും. ഒരു പണക്കാരനെതിരെ പാവപ്പെട്ട സ്‌ത്രീക്കനുകൂലമായി നില്‍ക്കേണ്ട കാര്യം ഇവര്‍ക്കാര്‍ക്കെങ്കിലുമുണ്ടോ?

4) ഈ സ്‌ത്രീയുടെ ഇടപെടലുകള്‍ സുതാര്യമാണ്‌. കോടതിവിധിയുടെ പകര്‍പ്പുകള്‍ സഹിതം, ഏതൊരു ചോദ്യത്തെയും നേരിടാനാവുംവിധം, പത്രസമ്മേളനം വിളിച്ചുകൊണ്ടാണ്‌ അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്‌. മറുവിഭാഗം, സമ്പന്നരായിട്ടുപോലും, ഇത്തരമൊരു സുതാര്യമായ വിശദീകരണം അവരില്‍നിന്നുണ്ടായിട്ടില്ല.

താങ്കളുടെ ഇടപെടലിന്‌ നന്ദി...!