Tuesday, February 24, 2009
Sunday, February 22, 2009
ക്ലബിന്റെ പബ്ലിസിറ്റിക്കായ് ഒരു ജനവഞ്ചന...!
ഏകദേശം ഒരു മാസം മുമ്പ് പ്രമുഖ പത്രങ്ങളിലെ ജില്ലാ പേജുകളിലും പ്രാദേശിക ടി.വി. ചാനലുകളിലും ഒരു ചെറിയ വാര്‍ത്താ ശകലം. ഒരു സ്വര്‍ണ്ണാഭരണം വീണുകിട്ടിയിരിക്കുന്നു എന്നും ഉടമസ്ഥര്‍ തെളിവുസഹിതം ബന്ധപ്പെടണമെന്നുമായിരുന്നു അറിയിപ്പ്. കൂടെ ഒരു ക്ലബിന്റെ പേരും, മൊബൈല്‍ നമ്പറുകളും ഉണ്ട്.
ക്ലബുമായി ബന്ധമുള്ള ചിലരില്‍നിന്നും ഈയിടെയാണ് ആ രഹസ്യം അറിയാന്‍ കഴിഞ്ഞത്. സംഭവമിതാണ്-
വെള്ളച്ചാല്‍ (മലപ്പുറം ജില്ല, തിരൂര്‍ താലൂക്ക്, ഒഴൂര്‍ പഞ്ചായത്ത്) എന്ന സ്ഥലത്ത് ഒരുകൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് പുതുതായി ഒരു ക്ലബ് രൂപീകരിച്ചു. ക്ലബിന്റെ പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നുവത്രെ അവരിങ്ങനെയൊരു റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയത്...!

Thursday, February 19, 2009
Wednesday, February 18, 2009
ഇംഗ്ലീഷ് പഠിക്കുന്നവര്‍ക്കായി....
ഇംഗ്ലീഷ് പഠിക്കുന്നവര്‍ക്ക് ഉപകാരപ്രദമായ, ഇംഗ്ലീഷ് ലേഖനങ്ങള്‍ വായിക്കുവാനും ഒപ്പം കേള്‍ക്കാനും കഴിയുന്ന ഉപകാരപ്രദമായ ഒരു സൈറ്റ്. ഇംഗ്ലീഷ് വായിക്കൂ... ഒപ്പം അവയുടെ ഉച്ഛാരണം എങ്ങനെയെന്നും കേള്‍ക്കൂ...
http://www.listen-to-english.com/
http://www.listen-to-english.com/
Sunday, February 15, 2009
വാഹനവായ്പയിലൂടെ കൊള്ളപ്പലിശ
എന്റെ ഒരു സുഹൃത്ത് HDFC ബാങ്ക് ലോണ്‍ മുഖേന ഒരു ടൂവീലര്‍ വാങ്ങി. ഓരോ മാസവും 1350 രൂപ അടവ്. ഇതുവരെ കൃത്യമായി അടച്ചുവന്നിരുന്നു. ഈ മാസം അടവ് രണ്ടു ദിവസം തെറ്റി. അതാ വരുന്നു... ഫൈന്‍ 450 രൂപ, പിന്നെ പലിശ 50 രൂപയും. ഇത്തരം ബാങ്കുവായ്പകളില്‍ കുടുങ്ങുന്നവര്‍ ഓര്‍ത്തിരിക്കുന്നത് നല്ലതാണ്.
Wednesday, February 11, 2009
പോലീസും പണക്കാരും മാധ്യമങ്ങളും ചേര്‍ന്ന് ഒരു സ്ത്രീയുടെ ജീവിതം നശിപ്പിക്കുന്നത് എങ്ങനെ?

കൊച്ചി സ്വേദിശിനി റഷീദ എന്ന സ്ത്രീയുടെ ഒരു ദുരനുഭവം ഈ ലക്കം (2009 ഫെബ്രുവരി) പച്ചക്കുതിര മാസികയില്‍ ചര്‍ച്ച ചെയ്യുന്നു. ഷിജു വട്ടോളിയാണ് ലേഖനവും അഭിമുഖവും തയ്യാറാക്കിയത്.
പോലീസും പണക്കാരും മാധ്യമങ്ങളും ചേര്‍ന്ന് ഒരു സ്ത്രീയുടെ ജീവിതം നശിപ്പിക്കുന്നത് എങ്ങനെയെന്ന് റിപ്പോര്‍ട്ടില്‍ വരച്ചുകാട്ടുന്നു.
റഷീദ കൊച്ചി സ്വദേശിയാണ്. ഭര്‍ത്താവ് മരണപ്പെട്ടു. വീട്ടിലുള്ളത് മകനും, രോഗിയായ ഉമ്മയും. നിത്യവൃത്തിക്കായി റഷീദ ഒരു സമ്പന്നന്റെ വീട്ടില്‍ ജോലിക്കു പോകുന്നു.
മറ്റു സ്ത്രീകള്‍ വീട്ടിലില്ലാത്ത ഒരു ദിവസം, ഗൃഹനാഥന് റഷീദയെ കയറിപ്പിടിക്കാനൊരുങ്ങുന്നു. ദേഷ്യപ്പെട്ട അവര്‍ ചെരിപ്പൂരി മുതലാളിയെ അടിക്കുന്നു. അവരവിടെനിന്നും ഇറങ്ങിപ്പോന്നു.
പക മനസ്സില്‍ വെച്ച മുതലാളി, തന്റെ വീട്ടില്‍നിന്നും റഷീദ കുറേ സ്വര്‍ണ്ണം മോഷണം നടത്തിയിട്ടുണ്ടെന്ന് , പോലീസിനെ സ്വാധീനിച്ച് വ്യാജകേസുമായി രംഗത്ത്.
പോലീസ് റഷീദയെ വിളിപ്പിച്ച് ബുദ്ധിമുട്ടിച്ച് ചോദ്യം ചെയ്യുകയും, വ്യാജകേസ് ഫയല്‍ ചെയ്യുകയും ചെയ്യുന്നു. പത്രങ്ങളില്‍ വന്കവറേജോടെ വാര്‍ത്ത വന്നതോടെ അവര്‍ക്ക് മാനം നഷ്ടപ്പെട്ടു. ഏറ്റവും പ്രചാരമുള്ള പത്രത്തില്‍ റിപ്പോര്‍ട്ട്: "കവര്‍ച്ച: വേലക്കാരിയും സഹായിയും അറസ്റ്റില്‍". സമൂഹത്തില്‍ നിന്നും പലരീതിയില്‍ ഒറ്റപ്പെടുത്തലുകള്‍. 9-ാം ക്ലാസില്‍ പഠിച്ചിരുന്ന മകന് പഠനം നിര്‍ത്തേണ്ടിവന്നു. വിഷയം, ദേശീയ ഗാര്‍ഹിക തൊഴിലാളി സംഘടനയുടെ ശ്രദ്ധയില്‍പ്പെടുകയും അവരിടപെടുകയും ചെയ്തതോടെയാണ് അല്പമെങ്കിലും ആശ്വാസമായത്.
എന്നാല്‍ റഷീദ നിരപരാധിയാണെന്ന കോടതിവിധി വന്നതിനു ശേഷം അവര്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വേണ്ടവിധത്തില്‍ പ്രസിദ്ധീകരിക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ല. "പോലീസിനെതിരെ പരാതിയുമായി ഫോര്‍ട്ട് കൊച്ചി സ്വദേശിയായ സ്ത്രീ" എന്ന രീതിയില്‍ വാര്‍ത്തയെ അവര്‍ ഒതുക്കി. വ്യക്തമായ കോടതിവിധിയുടെ പകര്‍പ്പുകളുടെ ആധികാരികതയോടെ വിവരിക്കപ്പെട്ട ഒരു നിരാലംബയായ സ്ത്രീയുടെ ദുരനുഭവം വെളിച്ചത്തുകൊണ്ടുവരാന്‍ മാധ്യമപ്രവര്‍ത്തകര്‍ താല്പര്യം കാണിച്ചില്ല എന്നതാണ് ഇതില്‍ ഏറെ ഞെട്ടലുണ്ടാക്കുന്നത്.
ഒരു കാര്യം സൂചിപ്പിക്കട്ടെ: പച്ചക്കുതിര ശബ്ദമില്ലാത്തവന്റെ ശബ്ദമാണ്. നീതിയോട് താല്പര്യമുള്ളവര് ഇത്തരം പത്ര-പ്രസിദ്ധീകരണങ്ങളെ പിന്തുണക്കേണ്ടതുണ്ട്.

Friday, February 6, 2009
ഇംഗ്ലീഷ് ലാംഗ്വേജ് ഡവലപ്മെന്റ് ചാറ്റ്
എനിക്കും മറ്റുള്ളവര്‍ക്കും ഇംഗ്ലീഷ് ഭാഷ ഡവലപ് ചെയ്യുന്നതിന് ഞാനുമായി ഗൂഗിള്‍ ടോക്ക് (അല്ലെങ്കില്‍ ജിമെയില്‍) വഴി ചാറ്റ് ചെയ്യാന്‍ താല്പര്യമുള്ളവര് vahabvailathur@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെട്ടാലും.....!
Tuesday, February 3, 2009
ഒരു കാലിക്കറ്റ് യൂണിവേഴ്സിറ്റിത്തെറ്റ്

യൂണിവേഴ്സിറ്റിയുടേതൊക്കെ ആവുമ്പോള്‍, കാര്യങ്ങള്‍ വിവരമുള്ളവര്‍ കൈകാര്യം ചെയ്യുമെന്നാണ് വെപ്പ്. എന്നാല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ നോക്കൂ... Colleges എന്നതിനു പകരം Collages എന്നു കൊടുത്തിരിക്കുന്നു.....! പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ദിനേനയെന്നോണം കയറിയിറങ്ങുന്ന ഒരു സൈറ്റാണിതെന്നോര്ക്കുക..!
Subscribe to:
Posts (Atom)